Britco & Bridco with 20's

must explain to you how all this mistaken ideas

13 Jul 2021

BRITCO & BRIDCO വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് എന്തെല്ലാമാണ്?

ഒരാള്‍ക്ക് 6 മാസംകൊണ്ട് Mobile Phone Service Engineer പഠനം പൂര്‍ത്തിയാക്കാനാകും. പഠനത്തിന് ശേഷം സ്വന്തമായി ജോലി ചെയ്യാന്‍ സാധിക്കുമെങ്കിലും Deep Level Repairing അറിയുന്ന Service Engineer മാരുടെകൂടെയോ, Repair ചെയ്യാൻ കൊണ്ടുവരുന്ന Handset കള്‍ എന്തെങ്കിലും കാരണവശാൽ കേടുവന്നാല്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറുള്ള സ്ഥാപനത്തിലോ അടുത്ത 6 മാസം പരിശീലനം നേടണം. ഈ സമയത്ത് ശമ്പളമല്ല; Experience ആണ് പ്രധാനം. ഒരു വര്‍ഷം Junior Service Engineer ആയി ജോലി ചെയ്താല്‍ നാട്ടില്‍ തന്നെ 10,000 മുതല്‍ 30,000 രൂപ വരെ ശമ്പളം ലഭ്യമാണ്. എന്നാല്‍ 2 വര്‍ഷം വിദേശത്താണ് Experience നേടുന്നതെങ്കിൽ അത് 60,000 മുതൽ ഒരു ലക്ഷം രൂപ (3000 AED to 5000 AED) വരെ ആകും. ഇതേ Course തന്നെ Degree, PG കഴിഞ്ഞവരാണ് പഠിക്കുന്നതെങ്കിൽ വലിയ കമ്പനികളിലും  വികസിത രാജ്യങ്ങളിൽ ജോലി ലഭിക്കാനും സ്വന്തമായി BUSINESS തുടങ്ങുന്നതിനും സാധിക്കുന്നതാണ്. പൊതുവേ എല്ലാവർക്കും ബുദ്ധിമുട്ടുളള ENGLISH, MATHS, SCIENCE തുടങ്ങിയ വിഷയങ്ങളിൽ മാര്‍ക്ക് കുറവാണെങ്കിലും സ്മാർട്ഫോൺ ടെക്നോളജി പഠനത്തിന് താല്‍പര്യം ഉണ്ടെങ്കില്‍ അത്തരത്തിലുളള ആളുകൾക്ക് എളുപ്പത്തില്‍ മനസ്സിലാക്കി എടുക്കാനും പഠിക്കാനും പറ്റുന്ന തരത്തിലുളള പഠനരീതിയാണ്  BRITCO & BRIDCO തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പഠിച്ചിറങ്ങുന്ന വ്യക്തിക്ക് ജോലിക്കാരന്‍ എന്ന രീതിയില്‍ തുടരാതെ ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന സംരംഭകൻ എന്ന തലത്തിലേക്ക് ഉയരുവാൻ ഇവിടുത്തെ പഠനരീതിയും ട്രെയിനിംഗും സഹായിക്കുന്നു.
B&B വിദ്യാർത്ഥികൾക്ക് നൽകുന്നത് മൂന്ന് ഗുണങ്ങളാണ്.


RESPONSIBILITY AND VALUES


Responsibility : ഇപ്പോള്‍ ശരാശരി 20 വയസുള്ള ഒരു കുട്ടി 2 വര്‍ഷം ഇന്ത്യയിലും 2 വര്‍ഷം വിദേശത്തും മൊബൈല്‍ഫോണ്‍ സര്‍വീസ് എഞ്ചിനീയര്‍ ആയി പരിശീലിക്കുകയും തുടർന്ന് 4 മുതൽ 6 വര്‍ഷം കൊണ്ട് ജോലി ചെയ്യുന്നതോടൊപ്പം ചെറിയ ചെറിയ കടകള്‍ നടത്താന്‍ പ്രാപ്തനാവുകയും ചെയ്താല്‍ ശമ്പളത്തിന് പുറമെ കച്ചവടത്തില്‍ നിന്നും ലാഭവിഹിതമായി ലഭിക്കും. 30 വയസ്സാകുന്നതിന് മുന്‍പ് മറ്റാരേയും ആശ്രയിക്കാതെ നല്ല വരുമാനമുളള വിദേശജോലി / സംരംഭം, സ്വന്തം വാഹനം, വീട്, നല്ല കുടുംബത്തിൽനിന്നുളള വിവാഹം തുടങ്ങിയ കാര്യങ്ങള്‍ നേടണമെന്ന ലക്ഷ്യത്തിലാണ് അവന്‍ പ്രവര്‍ത്തിക്കേണ്ടത്.
തനിക്ക് 30 വയസ്സാകുമ്പോഴേയ്ക്കും പ്രായമായ രക്ഷിതാക്കളുടെ സാമ്പത്തിക കുടുംബ ബാധ്യതകളില്‍ സഹായിയാകണമെന്ന തിരിച്ചറിവ് അവനുണ്ടാകണം. അതോടൊപ്പം തനിക്ക് ചുറ്റുമുളളവർക്ക് നല്ല ഒരു മാതൃകയും വഴികാട്ടിയും ആകണം. മറ്റുള്ളവര്‍ക്ക് ജോലി നല്‍കുന്നതിനായി ഒന്നിലധികം സ്ഥാപനങ്ങള്‍ നടത്താനുള്ള പ്രാപ്തി നേടി സ്ഥാപനങ്ങൾ ആരംഭിക്കണം.  35 വയസ്സിന് ശേഷം രക്ഷിതാക്കൾ ആഗ്രഹിക്കുന്ന പക്ഷം, കൂടെ താമസിക്കാനും നമ്മുടെ രാജ്യത്തിന്‍റെ നിര്‍മ്മാണ, കയറ്റുമതി മേഖലയുടെ വളര്‍ച്ചയില്‍ പങ്കാളിയാകണമെന്നും മറ്റുമുള്ള ലക്ഷ്യങ്ങളാണ് ഉണ്ടാവേണ്ടത്. രക്ഷിതാക്കൾക്ക് വിശ്രമജീവിതം നൽകാനുളള വരുമാനം ആർജ്ജിക്കുന്നതിനായി സ്വന്തം നാട്ടിലും സംരംഭങ്ങൾ തുടങ്ങാണം. B&B വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും വിദേശജോലിയോടൊപ്പം സ്വന്തം സ്ഥാപനങ്ങള്‍ നടത്തുന്നവരാണ്. അവർക്ക് മാസത്തിൽ രണ്ട് ലക്ഷത്തിലധികം വരുമാനം ലഭിക്കുന്നുണ്ട്.


Values:  വലിയ സ്ഥാപനങ്ങൾ ആരംഭിക്കാൻ സ്വയം സാധിക്കുകയില്ല. മറ്റുളളവരെ പങ്കാളികളാക്കാൻ സാധിക്കണം. മറ്റുള്ളവര്‍ പണം നമ്മുടെ സംരംഭത്തിൽ നിക്ഷേപിക്കണമെങ്കില്‍ Technically fit ആകുന്നതോടൊപ്പം Business Capacity, Honesty, Commitment,  ജീവനക്കാരെ / Partner മാരെ കണ്ടെത്താനും നിലനിര്‍ത്താനുമുള്ള കഴിവ്, പണം നല്ല രീതിയിൽ സമ്പാദിക്കാനും സംരക്ഷിക്കാനുമുളള കഴിവ് തുടങ്ങിയ ഗുണങ്ങൾ തെളിയിക്കണം. ഇതിന്, ചീത്ത കൂട്ടുകാരേയും ചീത്ത കൂട്ടുകെട്ടും ഉപേക്ഷിക്കണം.
 അടുത്ത 15 വര്‍ഷം കൊണ്ട് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ നിർമ്മാണ രാഷ്ട്രങ്ങളില്‍ ഒന്നായി മാറ്റുന്നതിന്, ഓരോ B&B വിദ്യാർത്ഥിക്കും സാധിക്കും. വിദേശ രാഷ്ട്രങ്ങളുടെ പുരോഗതിയില്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളുടെ ഉയര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച മലയാളികൾക്ക് ആധുനിക Communication, AI, Robotics Technology മേഖലയിൽ ലോകജനസംഖ്യയുടെ 17.7 % (139 കോടി) ആളുകൾ താമസിക്കുന്ന, ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡല്‍ഹിയുടെ പരിസര സംസ്ഥാനങ്ങളിൽ ഫാക്ടറികള്‍ സ്ഥാപിച്ചാല്‍ ഉല്‍പ്പന്നങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും വിറ്റഴിക്കലും വിദേശത്തേക്ക് കയറ്റി അയക്കലും എളുപ്പമാണ്. ഡല്‍ഹിയില്‍ പോയി എക്സ്പീരിയന്‍സ് നേടിയ B&B വിദ്യാർത്ഥികൾക്ക് സാധാരണ North India യിൽ Business ചെയ്യാൻ മലയാളികൾ കാണിക്കുന്ന ഭയമോ അപരിചിതത്വമോ ഉണ്ടാവുകയില്ല.
 സമീപഭാവിയില്‍ മലിനീകരണതോത് കുറയ്ക്കാനും, ഇന്ധനചിലവുകള്‍ ലാഭിക്കാനും Petrol, Diesel വാഹനങ്ങള്‍ക്ക് പകരം ലോകമോട്ടോര്‍ വിപണി Electrical ആയി മാറും. Crude Oil ആശ്രയിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ Currency കള്‍ക്ക് മൂല്യം ഇടിയാൻ സാധ്യതയുണ്ട്. ആ രാജ്യങ്ങളിലെ ജോലിയും വ്യാപാരവും  ഇന്ത്യക്കാർക്ക് ആകര്‍ഷണീയമല്ലാതായിത്തീരും.ഗൾഫ് രാജ്യങ്ങളിലുളളവർ കൂട്ടത്തോടെ തിരിച്ചുവരേണ്ടി വന്നാൽ, കേരളത്തിലെ സാമ്പത്തികരംഗത്തിന് കോട്ടം തട്ടും.  ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡല്‍ഹിയുടെയും ഇതരസംസ്ഥാനങ്ങളുടെയും സാമ്പത്തികമേഖല ആശ്രയിക്കുന്നത് പ്രധാനമായും കൃഷി, മറ്റു വ്യാപാര വ്യവസായ നിര്‍മ്മാണ കമ്പനികളെയാണ്. അതുകൊണ്ട് തന്നെ  കേരളത്തിലും, North India യിലും Gulf ലും Experience നേടുന്നവർക്ക് ലോകത്ത് എവിടേയും ഒരു സ്ഥാപനവും പിന്നീട് ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളും തുടങ്ങി അനുഭവസമ്പത്ത് നേടി വലിയ നിർമ്മാണക്കമ്പനികൾ ആരംഭിക്കാം. അതിനായി Ethical Business policy മനസ്സിലാക്കി ജീവിതത്തിൽ പാലിക്കണം. വലിയ സ്ഥാപനങ്ങൾ, നിർമ്മാണ ഫാക്ടറികൾ കൂട്ടായ്മയിലൂടെ സ്ഥാപിക്കാം. അതിനായി Ethical Business Policy പഠിച്ച് പരിശീലിക്കണം.
 ഇത്ര വലിയ കാര്യങ്ങള്‍ തനിക്ക് സാധിക്കുമെന്ന വിശ്വാസം ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞ ഒരു സാധാരണ വിദ്യാര്‍ത്ഥിക്ക് ഉണ്ടാകില്ല. രക്ഷിതാവിന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെങ്കിലും സ്വന്തം മകന്‍റെ കഴിവിലും പ്രാപ്തിയിലും സംശയങ്ങള്‍ ഉണ്ടായേക്കാം. Britco and Bridco യിലൂടെ വിജയിച്ച പൂര്‍വ്വ വിദ്യാര്‍ഥികളുടെ ചരിത്രം മുൻനിർത്തി, പൂര്‍ണ്ണമായ പരിഗണനയും ആത്മവിശ്വാസവും അവസരങ്ങളും നല്‍കിയാല്‍ ഏതൊരു കുട്ടിക്കും ഈ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസം Britco and Bridco ക്കുണ്ട്. വലിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കുമ്പോള്‍, ഒരു പക്ഷേ വലിയ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ചെറിയ ലക്ഷ്യങ്ങള്‍, വിദേശജോലി, സ്ഥാപനങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങൾ വളരെ എളുപ്പത്തില്‍ നേടാന്‍ സാധിക്കുമെന്നതിൽ തർക്കമില്ല.


 Technology


 Smart Phone Repairing Technology മേഖലയില്‍ നിലനില്‍ക്കാന്‍ Basic ആയി വേണ്ടത് താല്‍പര്യമാണ്. ഏത് നിലവാരത്തിലുളള വ്യക്തികൾക്കും രസകരമായ രീതിയില്‍ Electronics പഠിക്കാനും, Mobile Phone ന്‍റെ H/W ഘടകങ്ങളും  പ്രവര്‍ത്തനങ്ങളും മനസ്സിലാക്കാന്‍ സഹായിക്കുന്ന Britco and Bridco സ്വന്തമായി വികസിപ്പിച്ചെടുത്ത BTK സിസ്റ്റവും ആധുനിക Repairing S/Wകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന രീതിയിലുള്ള പഠനസംവിധാനങ്ങളും Britco & Bridco Institute കളില്‍ ഒരുക്കിയിട്ടുണ്ട്.
 പരിചയ സമ്പന്നരായ, വിദഗ്ദപരിശീലനം ലഭിച്ച അദ്ധ്യാപകരുടെ ക്ലാസുകള്‍ക്ക് പുറമെ Central Institute ല്‍ നിന്നുള്ള ക്ലാസുകള്‍ ലഭ്യമാക്കാന്‍ Smart Class Room സംവിധാനവും മനസിലാകാത്ത കാര്യങ്ങള്‍ ആവര്‍ത്തിച്ച് കേള്‍ക്കാന്‍ Tab ഉപയോഗിച്ചുളള Video ക്ലാസ്സുകളും Britco & Bridco ഒരുക്കിയിട്ടുണ്ട്. നിലവില്‍ Mobile Phone Repairing ന് സാധാരണയായി ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ പരിശീലിക്കാനും Dead Board,Working Board എന്നിവയിൽ പരിശീലനവും ലഭ്യമാക്കുന്നതിന് Practical Repairing സാധ്യമാകുന്ന Lab സൗകര്യം ലഭ്യമാണ് .
ഈ പഠനം കഴിയുമ്പോള്‍ SMARTPHONE SERVICE ENGINEERക്ക് REPAIRING മേഖലയില്‍ മാത്രമല്ല SALES മേഖലയിലും MANAGEMENT മേഖലയിലും സംരംഭകത്വത്തിലും നിലനില്‍ക്കുവാന്‍ ആവശ്യമായ വ്യത്യസ്ത മാര്‍ക്കറ്റുകളിൽ Experience നേടാനുളള അവസരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേവലം സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നതിലുപരി National, International experience നല്‍കി Industry Fit ആക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജികള്‍ വീണ്ടും വീണ്ടും പഠിക്കാനും, അതിലൂടെ വരുമാനും വര്‍ദ്ധിപ്പിക്കുന്നതിനും സാഹചര്യമുണ്ടാക്കുന്നു. ഭാവിയിൽ ടെക്നോളജി മേഖലയിൽ വരുന്ന മാറ്റങ്ങളിലുളള ( AI, Robotics) പ്രാപ്തി പഠന സമയത്ത് തന്നെ വിദ്യാര്‍ത്ഥിക്ക് ലഭിക്കണം എന്ന് മനസിലാക്കിയാണ് Britco & Bridco സിലബസ് രൂപപ്പെടുത്തിയിട്ടുള്ളത്.
ഒരു വിദ്യാര്‍ത്ഥി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തിന് ശേഷം 6 മാസം ശമ്പളമില്ലാതെ മറ്റുള്ളവരുടെ പിന്‍തുണയില്‍ അന്യനാടുകളില്‍ പരിശീലനം നേടുന്നത് ശ്രദ്ധകൂടാന്‍ സഹായകരമാകും (അനാവശ്യ കൂട്ടുകെട്ട് ഒഴിവാക്കാൻ സാധിക്കും). ഒരു വര്‍ഷം ഇന്ത്യയിലും 2 വര്‍ഷം വിദേശത്തും Experience നേടിയതിനു ശേഷമാണ് കൂടുതല്‍ വരുമാനം ലഭിക്കുന്ന പട്ടണങ്ങളില്‍ ഒറ്റയ്ക്ക് ജോലി ചെയ്യാനും കടകള്‍ ആരംഭിക്കാനും പ്രാപ്തനാകുന്നത്. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ കുട്ടിയാണെങ്കിലും, അവൻ പഠിച്ചു മറ്റുള്ളവരുടെ കീഴില്‍ അച്ചടക്കത്തോടെ ഇന്ത്യയിലും വിദേശത്തും സ്വന്തമായി അധ്വാനിച്ചു പണം സ്വരൂപിച്ചു Experience നേടിയതിനുശേഷം Business തുടങ്ങുന്നതാണ് കടകള്‍ തുടങ്ങി ജോലിയും Experienceഉം നേടുന്നതിനേക്കാള്‍ നല്ലത്. മറ്റുള്ളവരുടെ കീഴില്‍ അച്ചടക്കത്തോടെ ഇതരസംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്ത് സ്വന്തമായി സമ്പാദിച്ച്, പണത്തിന്‍റെ വില മനസ്സിലാക്കിയതിന്ശേഷം Business ആരംഭിക്കാന്‍ സഹായിക്കുന്നതാണ് ദീര്‍ഘദൃഷ്ടിയുള്ള രക്ഷിതാക്കള്‍ ചെയ്യുക.
 
 "കട തുടങ്ങി പഠിക്കുന്നതിനേക്കാള്‍ നല്ലത് പഠിച്ച ശേഷം കടകള്‍ തുടങ്ങുന്നതാണ് "
 
Capacity & Task


 നല്ല പരിഗണനയും, ലക്ഷ്യബോധവും പത്താം വയസ്സില്‍ ലഭിക്കുന്ന കുട്ടികള്‍ High School പഠനത്തില്‍ ശ്രദ്ധ നല്‍കുന്നവരും, 10ാം ക്ലാസ്സില്‍ full A+ നേടുന്നവരുമായി മാറാറുണ്ട്. നമ്മുടെ കുട്ടികള്‍ full A+ വാങ്ങാനുള്ള പ്രാപ്തി ഉണ്ടായിരുന്നെങ്കിലും ഒരു പക്ഷേ പരിഗണനയും ലക്ഷ്യ ബോധവും മുൻകൂട്ടി ലഭിക്കാത്തത് കാരണമാണ് A+ നേടാന്‍ കഴിയാതെ പോയത്. ഒരു Doctor ആകണമെങ്കില്‍ +2 വിന് Science പഠിക്കണം അതില്‍ 10ാം ക്ലാസ്സില്‍ 90% മാര്‍ക്ക് വേണം എന്ന കാര്യം കുട്ടികള്‍ മനസ്സിലാക്കുന്നത് 10ാം ക്ലാസിന് ശേഷമാണ്.
 നാട്ടിലോ വിദേശത്തോ ജോലി നേടാനും ചെറിയ കടകള്‍ തുടങ്ങാനും സാധിക്കുമെന്ന വിശ്വാസത്തിലാണ് വിദ്യാര്‍ഥികള്‍ Britco & Bridco യില്‍ ചേരുന്നത്. എന്നാല്‍ Britco & Bridco ഒരുക്കിയിട്ടുള്ള അവസരങ്ങള്‍ / കടമ്പ (Task) പൂര്‍ത്തീകരിച്ചാല്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന പട്ടണങ്ങളില്‍ ജോലി ലഭിക്കാനുള്ള Capacity ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നുണ്ട് .
സ്വന്തം നാട്ടില്‍ ജോലിയും തൊട്ടടുത്ത നാട്ടില്‍ കടകളുമായി ഒതുങ്ങിക്കൂടുന്നതിന് പകരം India-യിലേയും വിദേശത്തേയും വലിയ പട്ടണങ്ങളില്‍ ജോലിയും സംരംഭങ്ങളും ലഭിക്കണമെങ്കില്‍ താഴെ പറയുന്ന Capacity കൾ കൂടി കുട്ടികള്‍ നേടേണ്ടതുണ്ട് .
Worker/Supervisor/Manager/Leader/Dreamer/തലത്തിലേക്കുള്ള വളര്‍ച്ച .
Employment Entrepreneur തമ്മിലുള്ള വിത്യാസം (Status / Income / Freedom)
ഒരു ജോലി നേടാനുള്ള Capacity എന്തെല്ലാമാണ് ?
ഒരു Business തുടങ്ങാനുള്ള Capacity എന്തെല്ലാമാണ് ?
 ഒരു വലിയ സംരംഭകനാകാന്‍ നാടും വീടും വിട്ട് യാത്ര ചെയ്യണം. സാധനങ്ങള്‍ വാങ്ങുകയും, വില്‍ക്കുകയും ചെയ്യുന്ന പട്ടണങ്ങള്‍ സന്ദര്‍ശിക്കണം. അപരിചിതരുമായി ഇടപഴകണം. മറ്റു ഭാഷകള്‍ സംസാരിച്ചു പഠിക്കണം. പ്രതികൂലമായ കാലാവസ്ഥ, ഭക്ഷണം, സാഹചര്യങ്ങള്‍ എന്നിവയുമായി പൊരുത്തപ്പെടണം. മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്ത് അച്ചടക്കം പഠിക്കണം, മാന്യമായരീതിയില്‍ പണം സമ്പാദിക്കാനുള്ള പ്രയാസം തിരിച്ചറിയണം. അതിലുപരി, സമ്പാദിച്ച പണവും കഴിവുകളും നഷ്ടപ്പെടുത്തുന്ന ദുശ്ശീലങ്ങളും അതിനു പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളില്‍നിന്നും കൂട്ടുകാരിൽനിന്നും വിട്ടുനില്‍ക്കണം. ഈ ഗുണങ്ങള്‍ നേടാന്‍ Britco & Bridco ഒരുക്കുന്ന National Experience  സഹായകരമാകും.
 Britco & Bridco യില്‍ ചേരുന്നതിന് മുമ്പ് Pocket Money നേടാന്‍ ഒരു കൈത്തൊഴില്‍ നേടണം എന്ന ലക്ഷ്യമുണ്ടായിരുന്ന കുട്ടിക്ക്, തന്‍റെ കുടുംബത്തിന്‍റെ നിലവിലുള്ള സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാനും സമൂഹത്തില്‍ അന്തസ്സും ഉയര്‍ന്ന വരുമാനവും മാതാപിതാക്കളോടും കുടുംബത്തോടും കടമകള്‍ പൂര്‍ത്തീകരിക്കാനാവശ്യമായ സ്വാതന്ത്രവും ലഭിക്കണമെങ്കില്‍ വലിയ പട്ടണങ്ങളില്‍ ജോലിയോടൊപ്പം Business ആരംഭിക്കണം എന്ന ലക്ഷ്യത്തിലേക്ക് അവൻ മാറണം.
 കുട്ടി Delhiക്ക് പോകുന്നതിന്‍റെ ലക്ഷ്യം ജോലി എന്നതിലുപരി National Experience (National Business Capacity)നേടുക എന്നതാണ്.

Tags :- Mobile Technology Trending

Next Batch...!!

© Britco & Bridco - 2022. All rights reserved.

Academic Partner TSSC